
ഓട്സ് രണ്ടു വിധത്തിൽ ഭാരം കുറയാൻ സഹായിക്കും. ഒന്നാമതായി ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സമയം വയറു നിറഞ്ഞതായി ഇരിക്കും. രണ്ടാമതായി ഓട്സ് പ്രഭാത ഭക്ഷണമായി കഴിക്കുമ്പോൾ ശരീരത്തിലെ അമിത കൊഴുപ്പ് നീങ്ങുന്നു. പ്രത്യേകിച്ച്, അടിവയറിലെ കൊഴുപ്പ് നീക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അങ്ങനെ ഇൻസുലിൻ എടുക്കാതെ സംരക്ഷിക്കും.
തൈര് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ പ്രോട്ടീൻ നിങ്ങളെ മെലിയാൻ സഹായിക്കും. കൊഴുപ്പും കലോറിയും കുറവായും എന്നാൽ, പാലിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്ന ഒന്നാണ് തൈര്.
ഏറ്റവും ആരോഗ്യകരവും എന്നാൽ, ഭാരം കുറയ്ക്കാൻ സഹായിക്കുന്നവയുമാണ് മുട്ടകൾ. ഇതിൽ നല്ല പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പല പ്രത്യേക ഗുണങ്ങളും ഇതിനുണ്ട്. ഒരു വലിയ മുട്ടയിൽ 78 കലോറി അടങ്ങിയിരിക്കുന്നു. അതിനാൽ, ഇത് പോഷകത്തിൽ ഒന്നാമനാണ്. മുട്ടയുടെ മഞ്ഞയിലാണ് കൂടുതൽ പോഷകങ്ങൾ ഉള്ളത്. അതിനാൽ, ഇത് പ്രഭാത ഭക്ഷണത്തിന് ഉത്തമമാണ്.
നാരുകളും കൊഴുപ്പിനെ നശിപ്പിക്കുന്ന ഘടകങ്ങളും ബീൻസിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, ബീൻസ് വയർ നിറയ്ക്കുക മാത്രമല്ല, നിങ്ങളെ മെലിയാനും സഹായിക്കും. ഗവേഷകർ പറയുന്നത് ദിവസവും 10 ഗ്രാം നാരുകൾ കഴിച്ചാൽ അത് ഭാരം കുറയാൻ സഹായിക്കും എന്നാണ്. അതിനാൽ, പ്രഭാത ഭക്ഷണത്തിന് കറുത്ത ബീൻസ് ഓംലെറ്റ് ആക്കിയോ സൽസ ആക്കിയോ കഴിക്കുന്നത് ഉത്തമമാണ്.
പ്രോസസ് ചെയ്ത പീനട്ട് ബട്ടരിൽ പഞ്ചസാര, ഉപ്പ്, നിലക്കടല എണ്ണ എന്നിവ അടങ്ങിയിരിക്കുന്നു. ഓർഗാനിക് പീനട്ട് ബട്ടർ വാങ്ങുക. ഇതിൽ മോണോസാച്യുറേറ്റഡ് കൊഴുപ്പും ജെനിസ്ടായിനും കൊഴുപ്പ് ജീനുകളെ നിയന്ത്രിക്കുന്ന ഘടകങ്ങളും അടങ്ങിയിരിക്കുന്നു. രാവിലത്തെ സ്മൂത്തിയിൽ ഇത് മിക്സ് ചെയ്തു പഴവും ബദാം മിൽക്കും ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ ഒരു പാനീയമാണ്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പും, കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
പഠനങ്ങൾ പറയുന്നത് കുറച്ചു നട്സ് കഴിക്കുന്നവർക്ക് കൂടുതൽ കഴിക്കുന്നവരേക്കാൾ ഭാരം കൂടാനുള്ള സാധ്യതയുണ്ട് എന്നാണ്. നട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദീർഘനേരം വിശക്കാതിരിക്കും. ബദാം ബട്ടറിൽ ധാരാളം നാരുകളും പ്രോട്ടീനും മോണോസാച്യുറേറ്റഡ് കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ അടങ്ങിയ എന്തിനെങ്കിലും കൂടെ ടോസ്റ്റ് ചെയ്തു രാവിലെ ഇത് കഴിക്കുന്നത് ആരോഗ്യകരമാണ്.
Post Your Comments