Latest NewsKeralaNews

കാസർഗോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു

കാസർഗോഡ്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച കുട്ടി. അപകടത്തിൽ രിഫാന എന്ന മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കനത്ത മഴയിലും കാറ്റിലും കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്.

സമീപത്ത് ഇത്തരത്തിലുള്ള മരങ്ങളുണ്ടെന്നും അതെല്ലാം മുറിച്ചുമാറ്റണമെന്നുും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നാട്ടുകാരും അധ്യാപകരും എത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button