KeralaLatest NewsNews

പകരം വീട്ടി എംവിഡി: കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് 3250 രൂപ പിഴ

കാസർഗോഡ്: കാസര്‍ഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് ആണ് പിഴയിട്ടത്. 3250 രൂപയാണ് പിഴ. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.

കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്.

ഇത് കൂടാതെ, മട്ടന്നൂരിലെ മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ ഫ്യൂസും കെഎസ്ഇബി ഊരി. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്നാണ് നടപടി. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന കൺട്രോൾ റൂം കെട്ടിടത്തിന്റെ ഫ്യൂസ് ആണ് ഊരിയത്. ഇതിന് പിന്നാലെയാണ് കാസർഗോഡ് കെഎസ്ഇബിക്ക് എംവിഡി തിരിച്ചടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button