Latest NewsKeralaNews

കണ്ണടച്ച് പാല് കുടിക്കുമ്പോൾ ആരും കാണുന്നില്ല എന്ന് പൂച്ച മാത്രമേ കരുതുന്നുള്ളൂ: പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൂച്ച കണ്ണടച്ചു പാലു കുടിക്കുമ്പോൾ ആരും കാണുന്നില്ലെന്ന് പൂച്ച മാത്രമേ കരുതുന്നുള്ളൂവെന്ന് അദ്ദേഹം പരിഹസിച്ചു.

Read Also: പീഡന പരാതി വ്യാജം, നുണപരിശോധനയ്ക്ക് തയാർ: വ്യാജ പീഡന പരാതിയില്‍ കുടുക്കിയെന്ന ആരോപണവുമായി യുവാവ്

വി ഡി സതീശൻ പരാമർശിച്ച തനിക്കെതിരെയുള്ള മഞ്ചേശ്വരം കേസിൽ ഒരു ഔദാര്യവും തനിക്ക് പിണറായി സർക്കാർ നൽകിയിട്ടില്ല. തന്നെ നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ശബ്ദപരിശോധന നടത്തി. കേട്ടുകേൾവിയില്ലാത്തവിധം പീഡിപ്പിച്ചു. അവസാനം ഒരു തരത്തിലും ഒരു കോടതിയിലും നിലനിൽക്കാത്ത പട്ടികജാതി പട്ടിക വർഗ്ഗ പീഡനനിയമവും ഉൾപ്പെടുത്തി കാസർഗോഡ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ താങ്കളുടെ പുനർജനി തട്ടിപ്പു കേസ്സിൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

എല്ലാ തെളിവുകളും പിണറായിയുടെ കയ്യിലുണ്ടായിട്ടും ഒരു ദിവസമെങ്കിലും അങ്ങയെ പൊലീസ് ചോദ്യം ചെയ്‌തോയെന്നും അന്വേഷണം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു. പിണറായിയുടെ ഔദാര്യത്തിലല്ലേ താങ്കൾ ഇപ്പോഴും നടക്കുന്നത്. ചെന്നിത്തലയെ മൂലക്കിരുത്തി പിണറായി വിജയനുമായി ഒത്തുതീർപ്പുണ്ടാക്കി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണ് വി ഡി സതീശനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: അതിതീവ്ര മഴ, എറണാകുളത്ത് ഇന്ന് റെഡ് അലര്‍ട്ട്: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button