സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് താൽക്കാലിക ആശ്വാസം പകരാൻ പുതിയ നടപടിയുമായി ഹോർട്ടികോർപ്. ഇത്തവണ പച്ചക്കറി വണ്ടികൾക്കാണ് ഹോർട്ടികോർപ് രൂപം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ 23 പച്ചക്കറി വണ്ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ സർവീസ് നടത്തുക. വൈകിട്ട് നാല് മണിക്ക് മന്ത്രി പ്രസാദ് തിരുവനന്തപുരത്ത് വച്ച് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
എല്ലാ ജില്ലകളിലും പച്ചക്കറി വണ്ടികൾ എത്തുന്നതാണ്. പ്രധാനമായും ജൈവ പച്ചക്കറികളാണ് വിലക്കുറവിൽ ലഭ്യമാകുക. പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയിൽ പച്ചക്കറി ലഭ്യമാകുമെന്നതാണ് പ്രധാന പ്രത്യേകത. 200 രൂപ വിലയുള്ള ഓരോ കിറ്റുകളായാണ് വിൽപ്പന. കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ ഇടനിലക്കാരില്ലാതെ വിൽക്കാൻ സാധിക്കുന്നതിനാൽ മികച്ച ലാഭം തന്നെ നേടാൻ സാധിക്കും.
Also Read: ദേശീയപാത 66: സംസ്ഥാനത്ത് തുറക്കുന്നത് 11 ടോൾ ബൂത്തുകൾ
പൊതുവിപണിയെക്കാൾ കിലോയ്ക്ക് 30 രൂപ വരെയാണ് കിഴിവ് നേടാൻ സാധിക്കുക. പച്ചക്കറി വണ്ടികൾ വിജയകരമാകുന്ന പക്ഷം ആവശ്യാനുസരണം വണ്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും ഹോർട്ടികോർപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരിൽ നിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിക്കാനാണ് ഹോട്ടികോർപ്പിന്റെ ലക്ഷ്യം.
Leave a Comment