രാജ്യത്ത് പ്രതീക്ഷിച്ചതിലും നേരത്തെ മൺസൂൺ എത്തിയതോടെ ഡീസൽ വിൽപ്പന നിറം മങ്ങി. ഇത്തവണ ഡിമാൻഡ് കുറഞ്ഞതോടെ വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഡീസൽ ഡിമാൻഡ് 3.7 ശതമാനമാണ് കുറഞ്ഞത്. ഇതോടെ, ഇത്തവണത്തെ ഡീസൽ വിൽപ്പന 7.1 ദശലക്ഷം ടണ്ണിൽ എത്തി. രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ.
ഏപ്രിൽ, മെയ് മാസങ്ങളിൽ യഥാക്രമം 6.7 ശതമാനം, 9.3 ശതമാനം എന്നിങ്ങനെ ഡീസൽ ഉപഭോഗം ഉയർന്നിരുന്നു. മെയ് മാസത്തിൽ 7.09 ദശലക്ഷം ടൺ ഡീസൽ ഉപഭോഗമാണ് ഉണ്ടായിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ജൂണിൽ ഇടിവ് നേരിട്ടത്. കാർഷിക മേഖലയിലെ ഡിമാൻഡ്, വാഹന ഗതാഗതം എന്നിവ കുറഞ്ഞ സാഹചര്യത്തിലാണ് ഡീസൽ ഉപഭോഗത്തിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. അതേസമയം, പെട്രോൾ വിൽപ്പന മുൻ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് 3.4 ശതമാനം ഉയർന്ന് 2.9 ദശലക്ഷം ടണ്ണായിട്ടുണ്ട്.
Also Read: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു
Post Your Comments