Latest NewsNewsIndia

വിവാഹ ചടങ്ങിനിടെ വധു അതിഥികളെ ചുംബിച്ചു, വധുവിൻ്റെ അമ്മ സിഗരറ്റ് വലിച്ചു: വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

ഉത്തര്‍പ്രദേശ്‌: വിവാഹചടങ്ങിനിടെ വധുവും വധുവിൻ്റെ അമ്മയും മോശമായി പെരുമാറിയെന്ന കാരണത്താല്‍ വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. വിവാഹച്ചടങ്ങിൽ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിൻ്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരൻ്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം. ചടങ്ങിനെത്തിയ തങ്ങളെ വധുവിന്റെ വീട്ടുകാർ ഊഷ്മളമായാണ് വരവേറ്റത്. എന്നാൽ, അല്പസമയത്തിനു ശേഷം വധുവിൻ്റെ അമ്മ മദ്യലഹരിയിലായെന്ന് യുവാവിന്റെ വീട്ടുകാർ പറഞ്ഞു.

ഒപ്പം ചടങ്ങിനെത്തിയ അതിഥികളുടെ മുഖത്തേക്ക് ഇവർ സിഗരറ്റ് വലിച്ച് പുകയൂതുകയും ചെയ്തതോടെ വരൻ വിവാഹത്തിൽ പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button