ErnakulamKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്‌യു

കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ആരോപിച്ചു. രതീഷ് കാളിയാടൻ തട്ടിപ്പുകാരനാണെന്നും അയാളെ തൽസ്ഥാനത്തുനിന്നു നീക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനോടു പ്രതികരിക്കവെയാണ് അലോഷ്യസ് സേവ്യർ ഇക്കാര്യം വ്യക്തമാക്കിയത്. 2009-17 കാലത്ത് കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, 2012-14ൽ അസമിൽ നിന്ന് ചട്ടവിരുദ്ധമായാണ് രതീഷ് കാളിയാടൻ ഒരേ സമയം മുഴുവൻ സമയ പിഎച്ച്ഡി നേടിയത്. ഇവിടെ ജോലി ചെയ്യുമ്പോൾ  എങ്ങനെ അസമിൽ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നുള്ളതു ദുരൂഹമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഓപ്പോ റെനോ 10 സീരീസ് ഈ മാസം വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം

‘അസം സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്റെ മുഴുവൻ കോപ്പിയടി തോത് ടർനിടിൻ (turnitin) സോഫ്റ്റ്‌വെയർ പ്രകാരം 70% ആണ്. ഓരോ അധ്യായവും എടുത്ത് പ്രത്യേകം പരിശോധിച്ചപ്പോഴും വലിയ കോപ്പിയടി തോത് വ്യക്തമായി,’ അലോഷ്യസ് സേവ്യർ പറഞ്ഞു.

ഇയാളെ ഏത് രീതിയിലാണ് മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകൻ ആക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കണം. കോപ്പിയടിച്ച പിഎച്ച്ഡി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസം സർവകലാശാലയ്ക്കും, സംഭവത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് യുജിസിക്കും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button