ലക്‌നൗ: : ലക്നൗവിനും ഗോരഖ്പൂരിനുമിടയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായ വന്ദേ ഭാരത് ട്രയല്‍ റണ്‍ ആരംഭിച്ചു. ട്രെയിന്‍ റൂട്ടിന്റെ വിശദാംശങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അയോധ്യയിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകാന്‍ സാധ്യതയുണ്ട്. ജൂലൈ ഏഴിന് വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യാനാണ് സാധ്യത. വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ അയോധ്യ രാമക്ഷേത്ര തീര്‍ത്ഥാടനം കൂടുതല്‍ സുഖമമാകും.
Read Also: കഞ്ചാവ് വിൽപനയും വളർത്തലും: യുവാവ് അറസ്റ്റിൽ
അതേസമയം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള ആദ്യത്തെ പ്രധാന ട്രെയിനാണിത്. ശതാബ്ദി അല്ലെങ്കില്‍ രാജധാനി ട്രെയിനുകളെ ഇതുവരെ ഈ റൂട്ടില്‍ ബന്ധിപ്പിച്ചിട്ടില്ല. എന്നാല്‍ ഗോരഖ്പൂരിനെയും ലക്നൗവിനെയും ബന്ധിപ്പിക്കുന്ന മറ്റ് ചില ട്രെയിനുകളുണ്ട്. ഗോരഖ്ധാം എക്സ്പ്രസും ബീഹാര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസുമാണത്. ഇത് നാല് മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുകളാണ്.
അയോധ്യയിലെ രാമക്ഷേത്രം പുതുവര്‍ഷത്തില്‍ ഉദ്ഘാടനം ചെയ്യും. ട്രെയിന്‍ അയോധ്യയെ ബന്ധിപ്പിച്ചാല്‍ ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് തിരക്ക് അനുഭവപ്പെടുന്നത് കുറയും. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണിന്റെ ആദ്യ വന്ദേ ഭാരത് ആയിരിക്കും ഈ ട്രെയിന്‍.
Post Your Comments