Latest NewsNewsBusiness

ക്രൂഡോയിൽ വില വെട്ടിച്ചുരുക്കി സൗദി അറേബ്യ, പുതിയ മാറ്റം പ്രാബല്യത്തിൽ

മെയ് മാസത്തിൽ സൗദിയുടെ പ്രതിദിന ഉൽപ്പാദനം 10 ദശലക്ഷം ബാരലായിരുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപ്പാദകരായ സൗദി അറേബ്യ ഉൽപ്പാദനം വെട്ടിച്ചുരുക്കി. ജൂലൈ 1 മുതലാണ് ക്രൂഡോയിൽ ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും, സഖ്യകക്ഷികളും ചേർന്നുള്ള കൂട്ടായ്മയായ ഒപെക് പ്ലസും ജൂൺ നാലിന് യോഗം ചേർന്നിരുന്നു. എന്നാൽ, യോഗത്തിൽ ഉൽപ്പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തിയിരുന്നില്ല. എന്നിരുന്നാലും സൗദി അറേബ്യ ജൂലൈ മുതൽ പ്രതിദിന ഉൽപ്പാദനത്തിൽ 10 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

മെയ് മാസത്തിൽ സൗദിയുടെ പ്രതിദിന ഉൽപ്പാദനം 10 ദശലക്ഷം ബാരലായിരുന്നു. തുടർച്ചയായ നാലാം സാമ്പത്തിക പാദ കാലയളവിലാണ് ക്രൂഡോയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുക എന്ന തീരുമാനത്തിലേക്ക് സൗദി എത്തിയത്. അതേസമയം, ആഗോള വിപണിയിൽ പണപ്പെരുപ്പം താഴതെ തുടരുന്നതിനാൽ, വീണ്ടും പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്കയും ക്രൂഡോയിലിന് തിരിച്ചടിയായിട്ടുണ്ട്.

Also Read: കു​റു​ക്ക​നെ വി​ഴു​ങ്ങി​യ നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button