മലപ്പുറം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ‘കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് യോജിക്കാന്‍ ആകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കും.സമസ്ത അതിന് നേതൃത്വം നല്‍കും. മറ്റ് മത നേതാക്കളെയും സമീപിക്കും.എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: എസ്എഫ്‌ഐയെ നിയന്ത്രിക്കണം, നിയന്ത്രണം സിപിഎം ഏറ്റെടുക്കണമെന്ന് ആവശ്യം
‘കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുണ്ട്. നാസര്‍ ഫൈസിയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തത് സ്വാഗതം ചെയ്യുന്നു. സുന്നി ഐക്യം സംബന്ധിച്ച് സമസ്തക്കും അനുകൂല നിലപാടാണ്’, അദ്ദേഹം പറഞ്ഞു.
‘യോജിപ്പിന്റെ വശങ്ങള്‍ എന്താണ് എന്ന് ആലോചിക്കേണ്ടി വരും. ഐക്യത്തിനു കോടാലി സമസ്ത വെക്കില്ല. ചെറിയ വിട്ടു വീഴ്ചകള്‍ ഒക്കെ ചെയ്യേണ്ടി വരും. സുന്നി ഐക്യം എന്നും അനിവാര്യം ആണ്.ഐക്യത്തിനു സമസ്ത പരമാവധി വിട്ടു വീഴ്ചക്ക് തയ്യാറാണ്. മാധ്യസ്ഥതക്ക് ആര്‍ക്കും മുന്‍കൈ എടുക്കാം. സാദിഖലി തങ്ങള്‍ക്കും മുന്‍ കൈ എടുക്കാം. പാണക്കാട് കുടുംബത്തെയും സമസ്തയെയും അകറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു. പാണക്കാട് കുടുംബം എന്നും സമസ്തയോട് ഒപ്പം ഉണ്ട്’, ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
Post Your Comments