കട്ടപ്പന: വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിൽപന നടത്തുകയും കഞ്ചാവ് നട്ട് പരിപാലിക്കുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ പ്രവീൺ ജോസഫ്(36) ആണ് പിടിയിലായത്.
Read Also : ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമങ്ങള്‍ അല്ല
ഇയാൾ സ്വന്തം വീട്ടിൽ കഞ്ചാവ് വിൽപന നടത്തുകയും വീടിനോട് ചേർന്ന് നാല് കഞ്ചാവ് തൈകൾ നട്ടു പരിപാലിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടിൽ കഞ്ചാവ് വാങ്ങാൻ ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ആറു പൊതി കഞ്ചാവും പിടിച്ചെടുത്തു.
Read Also : തൊണ്ടിമുതല്‍ കേസ് അന്വേഷിക്കുന്നതിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
ഇടനിലക്കാരുടെ പങ്കും പരിശോധിച്ചു വരുകയാണെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. അന്വേഷണസംഘത്തിൽ കട്ടപ്പന എസ്.ഐ ലിജോ പി. മണി, ജില്ല ഡാൻസാഫ് ടീം അംഗങ്ങളായ സതീഷ്, സുദീപ്, അനൂപ്, ബിനീഷ്, ടോം സ്കറിയ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments