Latest NewsKeralaNews

നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ

കോട്ടയം: നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയത്താണ് സംഭവം. ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ വെച്ചായിരുന്നു യുവാവിന്റെ മുഖത്തെ നഗ്നതാ പ്രദർശനം. വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇടവഴിയിൽ നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിൽ ഇരുന്നായിരുന്നു യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്.

Read Also: വർഗീയശക്തികൾ അധികാരം പിടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്: വി ശിവൻകുട്ടി

ഈ സമയം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. യുവാവിന്റെ പ്രവൃത്തി കണ്ട യുവതി നാട്ടുകാരെ വിളിച്ചുകൂട്ടാൻ ശ്രമിച്ചു. ഇതോടെ യുവാവ് ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് യുവതി ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നത പ്രദർശനം നടത്തിയ ആളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.

Read Also: കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല: കെ സുധാകരൻ നടത്തിയത് വലിയ തട്ടിപ്പെന്ന് എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button