തിരുവനന്തപുരം: വർഗീയശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമർശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: മലയോര ജനതയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന കള്ളന്‍: ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി എംഎം മണി
ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തിൽ ന്യായമായും ചില സംശയങ്ങൾ ഉയരുന്നുണ്ട്.. ഇതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമാണോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരിൽ ആരൊക്കെ പരിശുദ്ധർ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്‌കളങ്കമല്ല കൂട്ടരേ കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഏകീകൃത സിവിൽ കോഡ്: പിണറായി വിജയൻ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ
Post Your Comments