തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കേസിൽ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.
സംഭവത്തിൽ എക്സൈസ് വിജിലൻസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
‘സംഭവത്തെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്. എക്സൈസ് വിജിലൻസ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ഇപ്പോൾ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാർക്കെതിരെ നപടിയുണ്ടാകും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ ഉണ്ടാകില്ല’ മന്ത്രി പറഞ്ഞു.
Leave a Comment