
കൊല്ലം: സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. സംസ്‌കാരത്തിന് എത്തിച്ചപ്പോഴാണ് വിവരം മനസിലായത്.
വാമദേവന്റെ ബന്ധുക്കൾ അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിച്ച് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ബന്ധുക്കൾ ഉടൻ മൃതദേഹം ആശുപത്രിയിൽ തിരിച്ചെത്തിച്ചു. ആശുപത്രി ജീവനക്കാർ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടു നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ വെന്റിലേറ്ററിൽ ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന വാമദേവന്റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നാണ് വിവരം.
സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്റ്റാഫ് നഴ്‌സുമാരെ സസ്‌പെന്റ് ചെയ്തു. രഞ്ജിനി, ഉമ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
Post Your Comments