KollamNattuvarthaLatest NewsKeralaNews

യുവാവിനെയും ഭാര്യയെയും ആക്രമിച്ചു: പ്രതി പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് ആ​ലും​ക​ട​വ് സി​ന്ധു​ഭ​വ​ന​ത്തി​ൽ അ​തു​ൽ​ദാ​സി​(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​രു​നാ​ഗ​പ്പ​ള്ളി: യു​വാ​വി​നെ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച ശേഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് ആ​ലും​ക​ട​വ് സി​ന്ധു​ഭ​വ​ന​ത്തി​ൽ അ​തു​ൽ​ദാ​സി​(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് മും​ബൈ​യി​ൽ നി​ന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് എ​ട്ടി​ന് രാ​ത്രി​യി​ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മ​രു​തൂ​ർ​കു​ള​ങ്ങ​ര തെ​ക്ക് കാ​ഞ്ഞി​ര​വേ​ലി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് കു​ടും​ബ​സ​മേ​ത​മെ​ത്തി​യ അ​തു​ൽ​രാ​ജി​നും ഭാ​ര്യ പൂ​ജ​ക്കു​മാ​ണ് പ്രതികളുടെ ആക്രമണത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : സുധാകരനെ കൊല്ലാൻ വാടകക്കൊലയാളിയെ വിട്ടു- കൈതോലപ്പായക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ

അ​തു​ൽ​രാ​ജു​മാ​യു​ള്ള രാ​ഷ്ട്രീ​യ വി​രോ​ധം നി​മി​ത്തം അ​തു​ൽ​ദാ​സ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ സം​ഘ​മാ​യി വ​ന്ന് ഇ​വ​രെ ത​ട​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ പ്ര​തി​ക​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ​കൊ​ണ്ട് മാ​ര​ക​മാ​യി വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച അ​തു​ൽ​രാ​ജി​ന്റെ ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റു.

സംഭവശേ​ഷം മ​റ്റു​പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തു​ൽ​ദാ​സ് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ൽ, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button