ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ സംസ്ഥാനങ്ങൾക്ക് വൻ തുക അനുവദിച്ച് കേന്ദ്രസർക്കാർ. കാലവർഷക്കെടുതികൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കോടികൾ അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 19 സംസ്ഥാനങ്ങൾക്കും ദുരന്ത നിവാരണത്തിന് 6,194.40 കോടി രൂപ കേന്ദ്ര വിഹിതമായി നൽകുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ യോഗത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ കേരളം, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ബീഹാർ, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് 4,984.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഛത്തീസ്ഗഢ്, മേഘാലയ, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് 1,209.60 കോടി രൂപയും അനുവദിച്ചു.
Post Your Comments