അഹമ്മദാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തിന്റെ പല ഭാഗങ്ങളിലും പെയ്ത ശക്തമായ മഴ സംസ്ഥാനത്ത് ഉണ്ടാക്കിയത് കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ഇത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു.
Read Also: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി യുവതി: അസഭ്യം പറഞ്ഞും മീശ പിഴുതെടുക്കാനും ശ്രമം
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളായ കച്ച്, ജാംനഗര്‍, ജുനഗഡ്, നവസാരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (എസ്ഇഒസി) പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് അവസാനിച്ച 30 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ 37 താലൂക്കുകളില്‍ 100 മില്ലിമീറ്ററിലധികം മഴ പെയ്തതായി എസ്ഇഒസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എസ്ഇഒസി റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച രാവിലെ 6 മണിക്ക് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ ജുനഗഡ് ജില്ലയിലെ വിസവാദര്‍ താലൂക്കില്‍ മാത്രം 398 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജാംനഗര്‍ ജില്ലയിലെ ജാംനഗര്‍ താലൂക്ക് (269 എംഎം), വല്‍സാദിലെ കപ്രദ (247 എംഎം), കച്ചിലെ അഞ്ജര്‍ (239 എംഎം), നവ്‌സാരിയില്‍ ഖേര്‍ഗാം (222 എംഎം) എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ ചിലത്.
Post Your Comments