കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെ കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ക്യൂ നില്‍ക്കേണ്ട. 65 വയസ് കഴിഞ്ഞവര്‍ക്കാണ് ഇത്. മുതിര്‍ന്ന പൗരന്മാര്ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.
Read Also: ജനവാസ മേഖലയില്‍ മ്ലാവിനെ അവശനിലയില്‍ കണ്ടെത്തി: മൃഗാശുപത്രിയിലേക്ക് മാറ്റി
കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം. പ്രായം തെളിയ്ക്കുന്ന രേഖകള്‍ മാത്രമാണ് ഇതിന് ആവശ്യം. ഓള് ഇന്ത്യ ഹിന്ദു ടെമ്പിള്‍സ് അര്‍ച്ചക ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
Post Your Comments