KeralaLatest News

ക്വാറി നടത്താൻ ഉടമയോട് രണ്ടു കോടി രൂപ വേണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി: ഫോൺ സംഭാഷണം പുറത്തായതോടെ അന്വേഷണം

ബാലുശ്ശേരി: ക്വാറി ഉടമയുടെ കയ്യിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം വൈറൽ. സംഭവം ഇങ്ങനെ, ക്വാറി നടത്തിപ്പിനെതിരെ ആദ്യം പാർട്ടി വക അന്വേഷണം നടത്തുന്നു. അതിന് ശേഷം തെളിവ് കണ്ടെത്തി വിജിലൻസിന് കൈമാറുന്നു. പിന്നീടാണ് നാടകീയ സംഭവങ്ങൾ നടന്നത്. ക്വാറി പ്രശ്നങ്ങൾ കൂടാതെ നടത്താൻ സമ്മതിക്കാമെന്നും അതിനായി രണ്ടു കോടി വേണമെന്നുമാണ് ബ്രാഞ്ച് സെക്രട്ടറി ക്വാറി ഉടമയോട് ആവശ്യപ്പെടുന്നത്. തന്റെയും മറ്റൊരാളുടെയും വീടുകൾ കൂടി ക്വാറിക്കു നൽകുന്നതിന്റെ തുക കൂടിയാണ് ഇതെന്നും സംഭാഷണത്തിൽ ഉണ്ട്. മങ്കയം സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.എം രാജിവനെതിരെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

പാർട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിനായി തെളിവുകൾക്കായ് വിളിച്ചപ്പോൾ നൽകാതെ താൻ ഒഴിഞ്ഞു മാറി ക്വാറിയെ രക്ഷിക്കാൻ ശ്രിമിച്ചതായും സംഭാഷണത്തിൽ ബ്രാഞ്ച് സെക്രട്ടറി പറയുന്നുണ്ട്. വീടുകൾക്ക് അത്രയും വിലയില്ലെന്നും കൂടുതൽ ആണെന്നും ക്വാറി ഉടമ പറയുമ്പോൾ അത് സമ്മതിക്കുന്നു. പണത്തിന്റെ കാര്യത്തിൽ തീരുമാനം ആയാൽ തെളിവുകൾ കൈമാറുമെന്നും ഉറപ്പു നൽകുന്നു.

13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും, ചർച്ചകൾ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങൾ ക്വാറി ഉടമയെ ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നതായും സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാർട്ടി വിജിലൻസിനു പരാതി നൽകിയതെന്നും വ്യവസ്ഥകൾ അംഗീകരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും പറയുന്നുണ്ട്.

അതേസമയം,  പുറത്തായ ശബ്ദ സന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും കമ്മ്യൂണിസ്റ്റ് അംഗത്തിനു യോജിക്കാത്ത ഇടപെടലുകൾ ഉണ്ടായെങ്കിൽ ബന്ധപ്പെട്ട കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും സി പി എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button