ദുബായ്: യുഎഇയിൽ 2023 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.00 ദിർഹമാണ് നിരക്ക്. ജൂൺ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.95 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ജൂലൈ 1 മുതൽ 2.81 ദിർഹമാണ് വില. ജൂൺ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.89 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.81 ദിർഹമാണ് ജൂലൈ മാസത്തെ നിരക്ക്. ജൂൺ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.76 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 2.76 ദിർഹമാണ് ജൂലൈ മാസത്തെ നിരക്ക്. 2023 ജൂൺ മാസത്തിൽ ലിറ്ററിന് 2.68 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.
Post Your Comments