രാജ്യത്തുടനീളം കൂടുതൽ പമ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി പെട്രോൾ, ഡീസൽ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി തുടങ്ങിയ പൊതുമേഖല എണ്ണ കമ്പനികളാണ് പമ്പുകൾ സ്ഥാപിക്കുന്നത്.
പുതുതായി സ്ഥാപിക്കുന്ന പമ്പുകളിൽ ഓട്ടോമേഷൻ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതാണ്. നഗരപ്രദേശങ്ങൾ, പുതുതായി വരാനിരിക്കുന്ന ഹൈവേകൾ, കാർഷിക മേഖലകൾ, ഗ്രാമങ്ങൾ, വിദൂര പ്രദേശങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും വിപണി വിപുലീകരണം നടത്താനാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യം. വിദൂര പ്രദേശങ്ങളിൽ പമ്പുകൾ സ്ഥാപിക്കുന്നതോടെ, കാർഷികാവശ്യങ്ങളും, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മറ്റ് ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്നതാണ്. ഇതിനുമുമ്പ് 2018 ലാണ് പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ കമ്പനികൾ അപേക്ഷ ക്ഷണിച്ചത്.
Also Read: ഡാർക്ക് മോഡിന്റെ പരിഷ്കരിച്ച രൂപവുമായി വാട്സ്ആപ്പ് എത്തുന്നു, പുതിയ മാറ്റം അറിയാം
Post Your Comments