തിരുവനന്തപുരം: സ്കൂളിൽ അറബിക് അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നെടുമങ്ങാട് മഞ്ച എൽപിഎസ് സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ എത്തിയ അധ്യാപകൻ 10.30 ഓടെ 12 ഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ, ഗുളിക കഴിച്ച ശേക്ഷം ഈ അധ്യാപകൻ തന്നെ ദിശ നമ്പരിൽ വിളിച്ച് അറിയിച്ചു. തുടർന്ന്, ആശുപത്രി അധികൃതർ പ്രധാന അധ്യാപികയെ ബന്ധപ്പെടുകയായിരുന്നു.
Read Also : ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാർ പിന്മാറണം: പിണറായി വിജയൻ
സ്കൂളിലെ മറ്റ് അധ്യാപകരും സഹപ്രവർത്തകരും സംഭവം അറിഞ്ഞത് പ്രധാന അധ്യാപികയെ ദിശയിൽ നിന്നും വിളിച്ചപ്പോഴാണ്. ഉടൻ തന്നെ അധ്യാപകരും മറ്റും ചേർന്ന് അഖിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അധ്യാപകനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments