Latest NewsKeralaNews

മൂന്നു വർഷത്തിനുള്ളിൽ 1000 എംഎസ്എംഇകളെ 100 കോടി വീതം ടേണോവറുള്ള സ്ഥാപനങ്ങളാക്കി മാറ്റും: വ്യവസായ മന്ത്രി

തിരുവനന്തപുരം: മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 1000 ചെറുകിട, സൂക്ഷ്മ, ഇടത്തരം (എം.എസ്.എം.ഇ) വ്യവസായ സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങൾ ആക്കി മാറ്റുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: എം വി ഗോവിന്ദനെതിരായ പരാതി: പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്

കഴിഞ്ഞ ഒറ്റ വർഷം 1,39,840 പുതിയ എം.എസ്.എം.ഇ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങിയത് ഏതു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി എടുത്തു പറഞ്ഞു. സംരംഭകത്വ വർഷം ആചരിക്കുമ്പോൾ സർക്കാർ കണ്ടിരുന്നത് സംരംഭക സമൂഹത്തിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതായിരുന്നു. അത് വേണ്ടുവോളം സാധിച്ചു. ഈ സാമ്പത്തിക വർഷം ഇതേവരെ 4,184 പുതിയ സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൊതുവിൽ എം.എസ്.എം.ഇകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ ഉള്ളത്. എന്നാൽ തുടക്കം എളുപ്പമാണെന്നും തുടർച്ചയാണ് ദുഷ്‌കരമെന്നും മന്ത്രി ഓർമിപ്പിച്ചു. പ്രവർത്തനം ആരംഭിച്ച എം.എസ്.എം.ഇകളുടെ വളർച്ചക്കായി പുതിയ ആനുകൂല്യങ്ങളും മന്ത്രി പ്രഖ്യാപിച്ചു.

എം.എസ്.എം.ഇകളുടെ പ്രവർത്തന വിപുലീകരണത്തിന് പദ്ധതി തയാറാക്കാൻ ഒരു ലക്ഷം രൂപ സർക്കാർ അനുവദിക്കും. മൂലധന നിക്ഷേപത്തിനായി രണ്ടുകോടി രൂപ വരെ നൽകും. ഇതിനു പുറമേ വർക്കിംഗ് ക്യാപിറ്റൽ ആയി ലോൺ പലിശയുടെ 50 ശതമാനം (പരമാവധി 50 ലക്ഷം) സർക്കാർ വഹിക്കുമെന്നും മന്ത്രി രാജീവ് പ്രഖ്യാപിച്ചു. ഈ രീതിയിൽ ആനുകൂല്യങ്ങൾ നൽകി അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1000 സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങൾ ആക്കി വളർത്തുകയാണ് ലക്ഷ്യം. അങ്ങിനെ ആകെ ടേണോവർ ഒരു ലക്ഷം കോടിയായി ഉയർത്തുകയാണ് ഉദ്ദേശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എം.എസ്.എം.ഇകൾക്കായി മൂന്ന് പുതിയ പദ്ധതികളും വ്യവസായ മന്ത്രി പ്രഖ്യാപിച്ചു. ഇൻഷുറൻസ് ആണ് ആദ്യത്തേത്. ഇതിൽ എം.എസ്.എം.ഇ കമ്പനി അടയ്ക്കേണ്ട പ്രീമിയം സർക്കാർ വഹിക്കും. പരമാവധി ഒരു കോടി രൂപ വരെ മൂലധനമുള്ള ചെറുകിട കമ്പനികളാണ് ഇൻഷുറൻസ് പദ്ധതി പരിധിയിൽ വരികയെന്ന് അദ്ദേഹം പറഞ്ഞു.

‘വൺ ലോക്കൽ ബോഡി വൺ പ്രോഡക്റ്റ്’ എന്ന പദ്ധതിയിൽ 600 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇവർക്ക് വിശദ പദ്ധതി രേഖ തയ്യാറാക്കാൻ 50,000 രൂപ വീതം സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിന് വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button