കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ജർമ്മൻ ബാങ്ക് വായ്പ തേടി സർക്കാർ. കെഎസ്ആർടിസി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകൾ വൈദ്യുതീകരിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് വായ്പ തേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജർമ്മനിയിലെ പ്രമുഖ ബാങ്കായ കെഎഫ്ഡബ്ല്യുവിലാണ് വായ്പയ്ക്ക് അപേക്ഷ നൽകുക. ഡൽഹിയിൽ വച്ച് ജർമ്മൻ ബാങ്ക്, എംബസി അധികൃതരുമായി മന്ത്രി ആന്റണി രാജു ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങൾക്ക് പുറമേ, കൺട്രോൾ റൂമുകളും അനുബന്ധ നിയന്ത്രണ സോഫ്റ്റ്‌വെയറുകളും സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും തേടിയിട്ടുണ്ട്. ഇതിനായി ഡൽഹി ആസ്ഥാനമായ ഡിഐഎംടിഎസ് നടത്തിയ പ്രാഥമിക സാധ്യത പഠന റിപ്പോർട്ട് മന്ത്രി കൈമാറി. ജർമ്മൻ ബാങ്ക് തമിഴ്നാടിന് 10 വർഷത്തേക്ക് നൽകിയ മാതൃകയിൽ കേരളത്തിനും വായ്പ നൽകുമെന്നാണ് സൂചന. പിപിപി മാതൃകയിൽ ബസ് ഡിപ്പോകളും, ബസ് പോർട്ടലുകളും നിർമ്മിക്കാൻ എസ്ബിഐ ക്യാപ്സുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. 8 മാസം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments