തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ശക്തിധരനെ അവിശ്വസിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ജി. ശക്തിധരന്റെ പരാതിയില്‍ കേസെടുക്കാത്തത് എന്തേയെന്ന് കെ. സുധാകരന്‍ ചോദിച്ചു.
Read Also: എംബിബിഎസ് സീറ്റ് നൽകാമെന്ന വ്യാജേനെ തട്ടിയത് ലക്ഷങ്ങൾ: പ്രതി മൂന്നര വർഷത്തിനു ശേഷം പിടിയില്‍
ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ലെന്നും കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ച് വരെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം ജി ശക്തിധരന്റെആരോപണം ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments