Latest NewsNewsIndia

ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി: കുട്ടികളടക്കം 7 പേർക്ക് ദാരുണാന്ത്യം

യാത്ര കടന്നുപോകുന്ന പാതയിലെ 133 കെവി ഹൈ വോൾട്ട് ഇലക്ട്രിക് ലൈനിലാണ് രഥം തട്ടിയത്

ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം അപകടത്തിൽപ്പെട്ട് കുട്ടികളടക്കം 7 പേർ മരിച്ചു. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഇരുമ്പിൽ നിർമ്മിച്ച രഥം വൈദ്യുത ലൈനിൽ തട്ടിയതോടെയാണ് ഷോക്കേറ്റത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. രഥയാത്രയ്ക്കിടെ നിരവധി പേരാണ് രഥം വലിച്ചിരുന്നത്.

യാത്ര കടന്നുപോകുന്ന പാതയിലെ 133 കെവി ഹൈ വോൾട്ട് ഇലക്ട്രിക് ലൈനിലാണ് രഥം തട്ടിയത്. വലിയ തോതിൽ വൈദ്യുതി പ്രവഹിച്ചതിനാൽ, രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കുട്ടികൾ അടക്കമുള്ളവർ രഥം വലിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഥം എങ്ങനെ വൈദ്യുത ലൈനിൽ ഇടിച്ചു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിപുരയിൽ വർഷംതോറും രഥയാത്ര സംഘടിപ്പിക്കാറുണ്ട്.

Also Read: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ

shortlink

Post Your Comments


Back to top button