Latest NewsKeralaNewsCrime

വീട്ടിൽ പീഡനവും ദുര്‍മന്ത്രവാദവും, പരാതിയുമായി യുവതി: ഭർത്താവും അമ്മയും ഒളിവിൽ, ഭര്‍തൃപിതാവ് അറസ്റ്റില്‍

തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയാണ് ദുർമന്ത്രവാദത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയത്

കൊല്ലം: ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന പരാതിയുമായി യുവതി. തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിൽ ഭര്‍തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്.

read also: സൈക്കോളജി വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ സൈനികന്‍ അറസ്റ്റില്‍

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകള്‍ക്കു നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ ശേഷം ബന്ധുക്കളുടെ സഹായത്തോടെ യുവതി അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനു പിന്നാലെയാണ് ഭർത്താവും അമ്മയും ഒളിവിൽ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button