ThrissurNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് ക​ട​ത്ത് കേസ് : പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി സ്വ​ദേ​ശി കാ​ളി​മു​ത്തു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി സ്വ​ദേ​ശി കാ​ളി​മു​ത്തു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. തൃ​ശൂ​ർ മൂ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി ടി.​കെ. മി​നി​മോ​ൾ ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണി, അപകടകാരികളായ നായകളെ കൊന്നൊടുക്കണം: ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയില്‍

2013 ജൂ​ലൈ 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന നാ​ല് കി​ലോ ക​ഞ്ചാ​വ് തൃ​ശൂ​ർ എ​ക്സൈ​സ് എ​ന്‍ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ര്‍ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബാ​ബു വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്രോ​ളി​ങ്ങി​നി​ടെ ചെ​റു​തു​രു​ത്തി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ ഓ​ഫീസ് അ​ന്വേ​ഷി​ച്ച കേ​സി​ല്‍ ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന പി.​എം. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​നി​ല്‍, അ​ഭി​ഭാ​ഷ​ക​രാ​യ പി.​ആ​ര്‍. വി​ഷ്ണു​ദ​ത്ത​ന്‍, സി.​ജെ. അ​മ​ല്‍, ആ​സാ​ദ് സു​നി​ല്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button