മുംബൈ: മുംബൈയില്‍ പെയ്തത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതിനെതുടര്‍ന്ന് മുംബൈയിലും അതിനോട് ചേര്‍ന്നുള്ള താനെ ജില്ലയിലും വ്യാഴാഴ്ച വരെ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുംബൈയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. മുംബൈ നഗരത്തില്‍ മഴ ചൊവ്വാഴ്ച മാത്രം 104 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
Read Also: കരിപ്പൂരിൽ സ്വർണ്ണവേട്ട: 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
കൂടാതെ, റായ്ഗഡ്, രത്‌നഗിരി, നാസിക്, പൂനെ, സത്താറ ഉള്‍പ്പെടെയുള്ള ജില്ലകളിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഞായറാഴ്ച മുംബൈയിലും ഡല്‍ഹിയിലും ഒരുമിച്ച് എത്തിയതാണ് കനത്ത മഴയയ്ക്കും വെള്ളപ്പൊക്കത്തിനും കെട്ടിടങ്ങള്‍ തകരുന്നതിനും ഗതാഗതക്കുരുക്കിനും കാരണമായത്.
കിഴക്കന്‍ മഹാരാഷ്ട്രയുടെ ഗോണ്ടിയ, ഭണ്ഡാര ജില്ലകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് പൂജാരിത്തോള അണക്കെട്ടിന്റെ നാല് ഗേറ്റുകള്‍ തുറന്നു.
Post Your Comments