KeralaLatest NewsNews

കരിപ്പൂരിൽ സ്വർണ്ണവേട്ട: 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. റിയാദിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.

Read Also: ‘സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾ അധോലോക സംഘങ്ങളെപ്പോലെ’: വി മുരളീധരന്‍

കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് അറസ്റ്റിലായത്. 927 ഗ്രാം സ്വർണ്ണമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സ്വർണ്ണം മിശ്രിത രൂപത്തിൽ മൂന്ന് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.

Read Also: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മോദി സര്‍ക്കാരിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ: റിപ്പോര്‍ട്ട് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button