വിഴിഞ്ഞം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തി പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ കേസെടുത്ത് പൊലീസ്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് ആണ് പ്രതിക്കെതിരെ കേസെടുത്തത്. ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറോടെ അടിമലത്തുറയിലാണ് സംഭവം. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു.
തുടർന്ന് മകനെ വൈദികൻ പീഡനത്തിന് ഇരയാക്കി എന്ന് കാണിച്ച് രക്ഷിതാക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്നാണ് വിഴിഞ്ഞം പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.
Post Your Comments