മോസ്‌കോ: റഷ്യന്‍ പൗരന്‍മാര്‍ പരസ്പരം പോരടിച്ച് മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഉക്രൈയിനിലും പാശ്ചാത്യ രാജ്യത്തുമുള്ളവരെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
Read Also: 15കാരി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
വാഗ്‌നര്‍ സേനയുടെ അട്ടിമറി നീക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുടിന്റെ പരാമര്‍ശം. റഷ്യയില്‍ രക്തച്ചൊരിച്ചിലുണ്ടാകാതിരിക്കാന്‍ പരിശ്രമിച്ച സൈനികരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. തങ്ങളുടെ രാജ്യത്തെ പ്രക്ഷുബ്ധമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
‘ സഹോദരഹത്യയാണ് റഷ്യയുടെ ശത്രുക്കള്‍ ആഗ്രഹിച്ചത്. കീവിലെ നവ-നാസികളും അവരുടെ പാശ്ചാത്യ രക്ഷാധികാരികളുമാണ് റഷ്യയെ പ്രക്ഷുബ്ധമാക്കാന്‍ ശ്രമിച്ചത്. റഷ്യന്‍ സൈനികര്‍ പരസ്പരം പോരടിച്ച് മരിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം,’ പുടിന്‍ പറഞ്ഞു. അതേസമയം വിമത വാഗ്‌നര്‍ സേനയ്ക്ക് തന്റെ പ്രസംഗത്തിലൂടെ പുടിന്‍ താക്കീതും നല്‍കി. ഒന്നുകില്‍ സൈന്യവുമായി കരാറിലേര്‍പ്പെടുക. അല്ലെങ്കില്‍ അയല്‍രാജ്യമായ ബെലാറസിലേക്ക് പോകുക എന്നാണ് വാഗ്‌നര്‍ സേനയോട് പുടിന്‍ പറഞ്ഞത്.
Post Your Comments