ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പം തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതാണ് കുങ്കുമപ്പൂവ്.
പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് നിറം ലഭിയ്ക്കാന്‍ കുങ്കുമപ്പൂവ് കഴിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇപ്പോള്‍ കരളിലെ ക്യാന്‍സറിനും പ്രതിവിധിയാണ് കുങ്കുമപ്പൂവ് എന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ക്യാന്‍സര്‍ എന്നത് എപ്പോള്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പ്രവചിക്കാന്‍ പറ്റില്ല.
Read Also : കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിനെയും അബിനെയും തെളിവെടുപ്പിനെത്തിച്ച് പൊലീസ്
എന്നാല്‍, കരളിലെ ക്യാന്‍സറിന് പ്രതിവിധിയാണ് ഇന്ന് കുങ്കുമപ്പൂവെന്നാണ് പുതിയ പഠനം. കരളില്‍ ബാധിയ്ക്കാന്‍ സാധ്യതയുള്ള ക്യാന്‍സറിനെ കുങ്കുമപ്പൂവിലെ ബയോമോളിക്കൂള്‍ ഇല്ലാതാക്കുന്നു. അത് ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ചവരെ പോലും കുങ്കുമപ്പൂവിന്റെ ഉപയോഗത്താല്‍ രക്ഷപ്പെടുത്താമെന്നാണ് യുഎഇ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. എന്നാല്‍, ഇതിലെല്ലാം ഓര്‍ക്കേണ്ടത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനമാണ് ഇത് എന്നതാണ്.
Post Your Comments