കൊടകര: ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ റിട്ട. ഡിവൈ.എസ്.പി പൊലീസ് പിടിയിൽ. പോട്ട കാട്ടുമറ്റത്തില്‍ വിജയന്‍ (68) ആണ് അറസ്റ്റിലായത്.
Read Also : ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ: യാത്രക്കാർ പെരുവഴിയിലായി
2022 ഏപ്രിലില്‍ കൊടകര ഫാര്‍മേഴ്‌സ് ബാങ്കില്‍ 144.5 ഗ്രാം സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 5.48 ലക്ഷം രൂപ വാങ്ങുകയും പിന്നീട് രണ്ടുതവണ പണയം പുതുക്കുകയും ചെയ്തിരുന്നു. ബാങ്ക് അധികൃതരുടെ പരിശോധനയില്‍ പണയ ഉരുപ്പടിക്ക് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തിരിച്ചറിയാതിരിക്കാന്‍ ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണതകിടില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് ആണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 2011-ലാണ് ഇയാള്‍ പൊലീസിൽ നിന്ന് വിരമിച്ചത്.
Post Your Comments