സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലവർഷം കനക്കുന്നത്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ജില്ലകൾക്ക് ഓറഞ്ച് അലർട്ട് അടക്കമുള്ളവ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലാവസ്ഥ മോശമായി തുടരുന്നതിനാൽ കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഇടുക്കി ജില്ലയിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, 8 ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ്: റെയിൽവേ ജീവനക്കാരിയിൽ നിന്നും ലക്ഷങ്ങൾ കൈകലാക്കിയ യുവാവ് പിടിയിൽ
Post Your Comments