KeralaLatest NewsNews

ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങി: സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്

തിരുവനന്തപുരം: ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങിയ സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം. ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിയിലെ ജീവനക്കാരൻ സാഹിറിന്റെ തലയിലാണ് മരക്കൊമ്പ് ഒടിഞ്ഞു വീണത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്.

Read Also: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ

പുറത്ത് മഴ പെയ്യുന്ന സമയം സാഹിർ കുട ചൂടി ഓഫീസിന് പുറത്തേക്കിറങ്ങി. ഈ സമയം സാഹിറിന്റെ തലയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഒരു സുഹൃത്തും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതേസമയം, സാഹിറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ജോലി വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു : പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button