Latest NewsKeralaNews

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി: കെ. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ

വഞ്ചന മനസിലായപ്പോൾ പൊലീസിൽ പരാതി നൽകി

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. മകൾക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നാണ് കണ്ണോത്തുംചാൽ സ്വദേശിയായ സത്യവതിയുടെ പരാതി.

read also: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: മലപ്പുറത്ത് നാല് പേർ അറസ്റ്റിൽ

മൊറാഴ സ്കൂളിൽ ഒരു വേക്കൻസി ഉണ്ടെന്നും അത് ലഭിക്കാൻ 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നൽകിയെന്ന് വീട്ടമ്മ പറയുന്നു. പ്രശാന്ത് ബാബു തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. വഞ്ചന മനസിലായപ്പോൾ പൊലീസിൽ പരാതി നൽകി. പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടകളെ അയക്കും എന്ന് ഭീഷണിപെടുത്തിയതായും പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പറ്റിയതിനു തെളിവുകൾ ഉണ്ടെന്നും റിട്ടയർഡ് നഴ്സിംഗ് സുപ്രണ്ട് ആയ സത്യവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button