ThiruvananthapuramKeralaNattuvarthaLatest NewsNews

ഹെലൻ കെല്ലേർ ഡേ ആഘോഷം: നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി

തിരുവനന്തപുരം: ഹെലൻ കെല്ലറുടെ നൂറ്റിനാൽപത്തിമൂന്നാം ജന്മവാർഷികത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്പർശ് പ്രോജക്ടിൻ്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനും ദിവ്യ പ്രഭ കണ്ണാശുപത്രിയും ചേർന്ന് KIMR സഹകരണത്തോടെ കുമാരപുരം ബഥാനി റീഹാബിലിറ്റേഷൻ സെൻററിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോ. ദേവിന്‍ പ്രഭാകർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് നേതൃത്വം നൽകി. സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി അഡ്വ. അമ്പിളി മുഖ്യപ്രഭാഷണം നടത്തി. എംഎസ്എസ്എസ് പ്രൊജക്റ്റ് കോർഡിനേറ്റർ അർജുൻ പി ജോർജ്, സി. ക്ഷേമ തുടങ്ങിയവർ സംസാരിച്ചു. സ്പർശ് പ്രൊജക്റ്റ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ജയച്ചിത്ര എംഎസ്, ബൃന്ദ അജിത്ത്, സുപ്രഭ എസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

shortlink

Post Your Comments


Back to top button