Life Style

കുട്ടികളിലെ  ബുദ്ധിവികാസത്തിന് നെയ്യ്

കുഞ്ഞിന് ആറ് മാസം പ്രായമാകുമ്പോള്‍ മുലപ്പാല്‍ അല്ലാതെ മറ്റ് എന്തൊക്കെ ഭക്ഷണങ്ങള്‍ നല്‍കാമെന്നതിനെ സംബന്ധിച്ച് മിക്ക മാതാപിതാക്കളും സംശയം പറയാറുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞ ഭക്ഷണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് നെയ്യ്.

Read Also: ദിവസവും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍: അറിയാം ഈ ഗുണങ്ങള്‍…

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നെയ്യില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യില്‍ കാണപ്പെടുന്നു.

മലബന്ധം കുട്ടികളെ അലട്ടുന്ന പ്രശ്നമാണ്. ഇതിന് നല്ല പരിഹാരമാണ് നെയ്യ്. ഭക്ഷണം എളുപ്പം ദഹിപ്പിക്കാനും വയറ്റിലെ പ്രശ്നങ്ങളെ അകറ്റി നിര്‍ത്താനും നെയ്യ് സഹായിക്കുന്നു. ആദ്യത്തെ അഞ്ച് വര്‍ഷങ്ങളില്‍ കുഞ്ഞിന്റെ മസ്തിഷ്‌കം വികസിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്.

ശരീരഭാരം കൂട്ടാനും കുഞ്ഞിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു. മാത്രമല്ല, കുട്ടികള്‍ക്ക് നെയ്യ് നല്‍കുന്നത് എല്ലുകളെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കാന്‍ ശ്രമിക്കുക. കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോള്‍ മൂന്ന് നാല് തുള്ളി നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കാം. കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോള്‍ കുട്ടിയുടെ ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ഇത് ചോറിലോ പയറിലോ ചേര്‍ത്തും നല്‍കാം.

കുഞ്ഞിന്റെ ശരീരത്തില്‍ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പശുവിന്‍ പാലില്‍ നിന്ന് തയ്യാറാക്കുന്ന നെയ്യിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. അതിനാല്‍, കുട്ടിക്ക് നെയ്യ് നല്‍കുന്നത് അണുബാധകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button