Latest NewsNewsLife Style

ദിവസവും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍: അറിയാം ഈ ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും  ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്.

നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതുപോലെ നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും. കൂടാതെ വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും സ​ഹാ​യിക്കും. നെ​ല്ലി​ക്ക​യി​ലെ കാത്സ്യം  എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്. ഒപ്പം പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യിക്കും. അ​തു​പോ​ലെ​ത​ന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button