തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സഹകരണ സംഘം പ്രസിഡന്റ് ഗോപിനാഥന്റെ ഇളയ സഹോദരൻ ബാലരാമപുരം പയറ്റുവിള തെങ്ങുംപള്ളിയിൽ എ.ആർ. അവനീന്ദ്രനാഥനാണ് പിടിയിലായത്.
Read Also : ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കേരളം ഈടാക്കുന്നത് ഇരട്ടിത്തുക, കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് ന്യായമായ തുക
ഗോപിനാഥൻ ഇയാളെ ബിനാമിയാക്കി പല സ്ഥലത്തും വസ്തുവാങ്ങിയിരുന്നു. അവനീന്ദ്രനാഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അറുപതോളം പ്രമാണങ്ങൾ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സഹകരണ സംഘത്തിൽ നിന്ന് യാതൊരു രേഖയുമില്ലാതെ ലക്ഷങ്ങൾ ഇയാൾക്ക് വായ്പയായി നൽകിയിരുന്നു. ഗോപിനാഥന്റെ നിർദ്ദേശ പ്രകാരമായിരുന്നു പണം നൽകിയത്. കേസിൽ പ്രധാന രണ്ട് പ്രതികൾ കൂടി ഇനി പിടിയിലാവാനുണ്ട്. ഗോപിനാഥന്റെ ബിനാമിയായ ഒരു സ്ത്രീയുൾപ്പടെ രണ്ടുപേരെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ ഏഴു പേരെ പിടിയിലാകാനുണ്ട്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments