Latest NewsKeralaNews

സ്‌കൂളുകളിൽ 6043 അധിക തസ്തികകൾ സൃഷ്ടിക്കും: അനുമതി നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ തസ്തിക സൃഷ്ടിക്കുക.

Read Also: സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സർക്കാർ മേഖലയിലെ 1,114 സ്‌കൂളുകളിൽ നിന്നായി 3,101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1,212 സ്‌കൂളുകളിൽ നിന്നായി 2,942 അധിക തസ്തികകളും ഇതിൽ ഉൾപ്പെടും. 5,944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവർഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.

ഇപ്രകാരം സൃഷ്ടിക്കുന്ന 6,043 തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവു വന്നിട്ടുള്ള 2,996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകൾ പ്രകാരം പുനർവിന്യസിക്കുകയും സർക്കാർ മേഖലയിൽ 1,638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

Read Also: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button