Latest NewsKeralaNews

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് നേഴ്സുമാർ, ജൂലൈ 19-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ. ജൂലൈ 19നാണ് മാർച്ച് സംഘടിപ്പിക്കുക. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. സർക്കാർ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ശമ്പള വർദ്ധനവിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടില്ലെങ്കിൽ, സമ്പൂർണ്ണമായി പണിമുടക്കാനാണ് നേഴ്സുമാരുടെ നീക്കം. കൂടാതെ, നവംബറിൽ തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, ആശുപത്രി സംരക്ഷണ നിയമം പ്രാബല്യത്തിലായിട്ടും, നഴ്സുമാർക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് സംഘടനയുടെ ആരോപണം. അതേസമയം, ആശുപത്രി സംരക്ഷണ ഓർഡിനൻസ് ഒരു ദിവസം കൊണ്ട് നടപ്പാക്കിയ സർക്കാറിന് ശമ്പള വർദ്ധനവ് നടപ്പാക്കാൻ പ്രയാസം ഉണ്ടാകില്ലെന്ന് സംഘടനാ പ്രസിഡന്റ് ജാസ്മിൻ ഷാ അഭിപ്രായപ്പെട്ടു.

Also Read: ഓൺലൈൻ ഗെയിമിംഗ് വരുമാനം: നികുതി അടയ്ക്കാത്തവരെ പൂട്ടാൻ ആദായനികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button