ThiruvananthapuramNattuvarthaLatest NewsKeralaNews

ഹെ​ല്‍മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ വീട്ടമ്മമാരുടെ മാല കവര്‍ന്നു

അ​മ്പൂ​രി പാ​ല​വി​ള വീ​ട്ടി​ല്‍ ശോ​ഭി​യു​ടെ (74) ഒ​ന്ന​ര​പ്പ​വ​ന്റെ​യും ക​ള്ളി​ക്കാ​ട് കാ​ലാ​ട്ടു​കാ​വ് റോ​ഡ​രി​ക​ത്തു​വീ​ട്ടി​ല്‍ ജ​യ​കു​മാ​രി (50) യു​ടെ മൂ​ന്ന് പ​വ​ന്റെ​യും മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്

വെ​ള്ള​റ​ട: ഹെ​ല്‍മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ അ​മ്പൂ​രി​യി​ലും ക​ള്ളി​ക്കാ​ടും വീ​ട്ട​മ്മ​മാ​രു​ടെ മാ​ല ക​വ​ര്‍ന്നു. അ​മ്പൂ​രി പാ​ല​വി​ള വീ​ട്ടി​ല്‍ ശോ​ഭി​യു​ടെ (74) ഒ​ന്ന​ര​പ്പ​വ​ന്റെ​യും ക​ള്ളി​ക്കാ​ട് കാ​ലാ​ട്ടു​കാ​വ് റോ​ഡ​രി​ക​ത്തു​വീ​ട്ടി​ല്‍ ജ​യ​കു​മാ​രി (50) യു​ടെ മൂ​ന്ന് പ​വ​ന്റെ​യും മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടി​ട​ത്തു​നി​ന്നു​മാ​യി നാ​ല​ര​പ്പ​വ​ന്റെ മാ​ല​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 7.15-ഓ​ടെ​യാ​ണ് അ​മ്പൂ​രി​യി​ലെ മോ​ഷ​ണം. അ​മ്പൂ​രി വി​ല്ലേ​ജ് ​ഓഫീ​സി​ന്റെ സ​മീ​പ​ത്താ​യി റോ​ഡ​രി​കി​ല്‍ നി​ന്നി​രു​ന്ന ശോ​ഭി​യു​ടെ അ​ടു​ത്താ​യി ബൈ​ക്ക് നി​ര്‍ത്തി​യ​ശേ​ഷം ബൈ​ക്കി​ലി​രു​ന്ന​വ​ര്‍ അ​മ്പൂ​രി എ​വി​ടെ​യാ​ണെ​ന്ന് ചോ​ദി​ച്ചു. വ​ഴി പ​റ​ഞ്ഞു​ കൊ​ടു​ക്കു​ന്ന​തി​നി​ടെ, മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു.

Read Also : ഒബാമയുടെ കാലത്ത് അമേരിക്ക 6 മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ടു: ഒബാമയ്ക്ക് മറുപടി നൽകി കോൺഗ്രസിനെ കടന്നാക്രമിച്ച് നിര്‍മല

ജ​യ​കു​മാ​രി രാ​വി​ലെ ഏ​ഴ​ര​യോ​ടെ പാ​ല്‍ വാ​ങ്ങി​വ​രു​മ്പോ​ള്‍ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ചി​ല​ര്‍ ക​ള്ളി​ക്കാ​ടി​നു സ​മീ​പം ഈ ​ബൈ​ക്ക് ത​ട​ഞ്ഞെ​ങ്കി​ലും ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഘം ക​ട​ന്നു. ജ​യ​കു​മാ​രി നെ​യ്യാ​ര്‍ഡാം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഇ​രു​സം​ഭ​വ​ങ്ങ​ളി​ലെ​യും മോ​ഷ്ടാ​ക്ക​ള്‍ ഒ​രേ സം​ഘ​മാ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം.

പാ​ത​യോ​ര​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ള്ളി​ക്കാ​ട്ട്​ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ മാ​ല പി​ടി​ച്ചു​പ​റി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ സി.​സി.​ടി.​വി ദൃ​ശ്യം നെ​യ്യാ​ര്‍ഡാം പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​റ​ട, നെ​യ്യാ​ര്‍ഡാം പൊ​ലീ​സ് സംഭവത്തിൽ കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button