PalakkadKeralaNattuvarthaLatest NewsNews

പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലി തർക്കം: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ചതായി പരാതി

നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കണ്ടാലറിയുന്ന 8 പേർക്കെതിരെ കേസ് എടുത്തു.

Read Also : അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി മോഷണം: കുപ്രസിദ്ധ കുറ്റവാളി പപ്പടം ഉണ്ണിക്കുട്ടൻ അറസ്റ്റില്‍ 

പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം നടന്നത്. ഫോൺവഴി നൽകിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. ജീവനക്കാരനും വന്നവരും തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടാവുകയും അവർ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാൽ, സംഭവത്തിനു ശേഷം ഒരു കൂട്ടമാളുകൾ വന്ന് കൂട്ട ആക്രമണം നടത്തുകയായിരുന്നു. നിലവിൽ 8 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ പരുക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button