സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് പുതിയ അറിയിപ്പ്. പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് നടത്താനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 31 വരെയാണ് മസ്റ്ററിംഗ് നടത്താനുള്ള അവസരം. ജൂൺ 30ന് സമയപരിധി അവസാനിക്കേണ്ട സാഹചര്യത്തിലാണ് തീയതി വീണ്ടും ദീർഘിപ്പിച്ചത്.
ഹൈക്കോടതി സ്റ്റേയെ തുടർന്ന് മസ്റ്ററിംഗ് ഒരു മാസത്തോളം തടസപ്പെട്ടിരുന്നു. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്നും, സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി ഈ വർഷം മുതലാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയത്. ഏപ്രിൽ ഒന്നിന് അക്ഷയ കേന്ദ്രങ്ങൾ ഇവ ആരംഭിച്ചിരുന്നെങ്കിലും, കേന്ദ്രസർക്കാർ അംഗീകാരമുള്ള കോമൺ സർവീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് മസ്റ്ററിംഗ് താൽക്കാലികമായി വെച്ചത്. നിലവിൽ, 60 ശതമാനത്തോളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
Also Read: ഗോ ഫസ്റ്റിന് ആശ്വാസം! ഇടക്കാല ധനസഹായം അനുവദിച്ച് ബാങ്കുകൾ
Post Your Comments