Latest NewsNewsIndia

സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ല: ബിജെപിയെപോലെ വ്യക്തിക്കെതിരെ നീങ്ങാന്‍ ഞങ്ങള്‍ പോലീസിനോട് നിര്‍ദ്ദേശിക്കാറില്ല

ഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസ് നിലവിലുണ്ടെന്നും പോലീസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയുംപോലെ ഒരു വ്യക്തിക്കെതിരെ നീങ്ങാന്‍ തങ്ങള്‍ പോലീസിനോട് നിര്‍ദ്ദേശിക്കാറില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ തനിക്കറിയില്ലെന്ന് യെച്ചൂരി വ്യക്തമാക്കി.
‘രാജ്യത്തെക്കുറിച്ച് ചോദിക്കൂ. മരണ സര്‍ട്ടിഫിക്കറ്റിന്റെയും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും ഏതെങ്കിലും കോളേജിലുള്ള എസ്എഫ്ഐക്കാരെക്കുറിച്ചും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് എങ്ങനെ അറിയാന്‍ കഴിയും. മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. എന്നാല്‍, നിയമം ലംഘിച്ചാൽ കേസെടുക്കും,’ യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button