KeralaLatest NewsNews

അബ്ദുള്‍ നാസിര്‍ മദനി കേരളത്തിലേയ്ക്ക്, തന്നെ ആസൂത്രിതമായി കുടുക്കിയതാണ്: മദനി മാധ്യമങ്ങളോട്

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാന്‍: അബ്ദുള്‍ നാസിര്‍ മദനി

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മദനി കേരളത്തിലേക്ക് തിരിച്ചു. സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്ക് വരുന്നത്. കര്‍ണാടക സര്‍ക്കാറില്‍ നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് മദനി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

‘ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നില്‍ക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാട്ടില്‍ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങള്‍ സര്‍വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു’ -മദനി മാധ്യമങ്ങളോട് പറഞ്ഞു.

‘ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ച് നാള്‍ കഴിയണം. പിന്നെ ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാന്‍. ഞാനത് അഭിമുഖീകരിക്കാന്‍ മാനസികമായി തയാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു’ -മദനി കൂട്ടിച്ചേര്‍ത്തു.

വൈകീട്ട് 7ന് നെടുമ്പാശേരിയില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗം രാത്രിയോടെ ശാസ്താംകോട്ടയിലെ കുടുംബവീട്ടില്‍ എത്തി പിതാവിനെ സന്ദര്‍ശിക്കും. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മദനി പിതാവിനെ സന്ദര്‍ശിക്കുന്നത്. 2017ല്‍ മൂത്ത മകന്‍ ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തിനാണ് മദനി അവസാനമായി നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button